Posts

Showing posts from August, 2020

draft butterfly

  ഇംഗ്ലീഷ് നാമം              :  Common Crow, Common Indian Crow ശാസ്ത്രീയ   നാമം     : Euploea core  കുടുംബം                         :  Nymphalidae തിരിച്ചറിയൽ  ചിറകുകൾക്ക് ഇരുണ്ട തവിട്ടു നിറമാണ്‌. ചിറകുകളുടെ വശങ്ങളിൽ ഇരുനിരകളായും കറുത്ത ശരീരത്തിൻെറ മുൻ ഭാഗത്തും വെളുത്തപൊട്ടുകൾ കാണാം.   പ്രത്യേകത                 : ഈ ശലഭങ്ങളുടെ പുഴുക്കൾ വിഷപ്പാലുള്ള സസ്യങ്ങളുടെ ഇലകളാണ് ഭക്ഷിക്കുന്നത്. ടി  വിഷം  ശലഭങ്ങളുടെ ശരീരത്തിൽ  കാണുമെന്നതിനാൽ പക്ഷികളും മറ്റും ഇവയെ ഭക്ഷിക്കാറില്ല.  വഴന  ശലഭം(),  വൻ ചൊട്ടശലഭം (),   മലബാർ റാവന്‍ () തുടങ്ങിയ വിഷമില്ലാത്ത  ശലഭങ്ങൾ  അരളി ശലഭത്തിൻെറ രൂപം അനുകരിച്ച്  പക്ഷികളിൽ നിന്നും  മറ്റും രക്ഷപെടാറുണ്ട്. ഇത് ബാറ്റേസ്യൻ മിമിക്രിയ്ക്ക് ഒരു ഉദ്ദാഹരണമാണ്.   പാപ്പിലിയൊനോയിഡ കുടുംബത്തിൽ പെട്ട ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യം ആണ് ഇത്. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ  ഗരുഡശലഭം ,    ചക്കരശലഭം ,    നാട്ടുറോസ്      എന്നിവയൊക്കെ ഈ വർഗ്ഗത്തിൽ പെട്ട ശലഭങ്ങളാണ്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:    അരളി ,   നന്നാറി ,  ചെറിയ പാൽ‌വള്ളി ,  വള്ളിപ്പാല ,  ഇലഞ്ഞി ,     ആൽ‌വർഗ്ഗത്തിൽ-പെട്ട അരയാൽ,

Euploea core

Image
  അരളി ശലഭം ഇംഗ്ലീഷ് നാമം            :  Common Crow, Common Indian Crow ശാസ്ത്രീയ   നാമം    : Euploea core  കുടുംബം                         :  Nymphalidae തിരിച്ചറിയൽ  ചിറകുകൾക്ക് ഇരുണ്ട തവിട്ടു നിറമാണ്‌. ചിറകുകളുടെ വശങ്ങളിൽ ഇരുനിരകളായും കറുത്ത ശരീരത്തിൻെറ മുൻ ഭാഗത്തും വെളുത്തപൊട്ടുകൾ കാണാം.   പ്രത്യേകത                 : ഈ ശലഭങ്ങളുടെ പുഴുക്കൾ വിഷപ്പാലുള്ള സസ്യങ്ങളുടെ ഇലകളാണ് ഭക്ഷിക്കുന്നത്. ടി  വിഷം  ശലഭങ്ങളുടെ ശരീരത്തിൽ  കാണുമെന്നതിനാൽ പക്ഷികളും മറ്റും ഇവയെ ഭക്ഷിക്കാറില്ല.  വഴന  ശലഭം(Common Mime),  വൻ ചൊട്ടശലഭം (Great Eggfly),   മലബാർ റാവന്‍ (Malabar Raven) തുടങ്ങിയ വിഷമില്ലാത്ത  ശലഭങ്ങൾ  അരളി ശലഭത്തിൻെറ രൂപം അനുകരിച്ച്  പക്ഷികളിൽ നിന്നും  മറ്റും രക്ഷപെടാറുണ്ട്. ഇത് ബാറ്റേസ്യൻ മിമിക്രിയ്ക്ക് ഒരു ഉദ്ദാഹരണമാണ്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:    അരളി ,  എരിക്ക്, നന്നാറി ,  ചെറിയ പാൽ‌വള്ളി ,  വള്ളിപ്പാല ,  ഇലഞ്ഞി ,    ആൽ‌വർഗ്ഗത്തിൽ-പെട്ട അരയാൽ, പേരാൽ, പാറകം, തേരകം തുടങ്ങിയ   സസ്യങ്ങളിലാണ്‌  ഈ ശലഭങ്ങൾ മുട്ടയിടുന്നത്.  ജീവിത ചക്രത്തിന് ഒരു മാസം മുതൽ രണ്ട് മാസം വരെ സമയമെടുക്കുന്നു.   ജീവിത ചക്രം  

Blue Mormon

Image
  കൃഷ്ണശലഭം ഇംഗ്ലീഷ് നാമം              :  Blue Mormon ശാസ്ത്രീയ   നാമം   :   Pachliopta polymnestor കുടുംബം                           :  Papilionidae   പ്രത്യേകത                 : ഇന്ത്യയിലെ  രണ്ടാമത്തെ  വലിയ  ചിത്രശലഭമാണ്   കൃഷ്ണശലഭം.  ഈർപ്പം നിറഞ്ഞ അന്തരീക്ഷം ആണ് ഇവയ്ക്കു പ്രിയം. മിക്ക പുഴക്കരയിലെ മണലിലും ഇവയെ കണ്ടെത്താം. വളരെ വേഗത്തിൽ സഞ്ചരിക്കുന്നവയാണിവ. ലാർവയുടെ ഭക്ഷണ സസ്യങ്ങൾ:  നാരകം ,  കാട്ടുനാരകം ,  ബബ്ലൂസ് നാരകം, പാണൽ തുടങ്ങിയ   നാരക വർഗ്ഗത്തിൽ പെട്ട സസ്യങ്ങളിലാണ്  ഈ ശലഭങ്ങൾ മുട്ടയിടുന്നത്.  ആദ്യം പക്ഷിക്കാഷ്ഠം പോലെയും പിന്നീട് പച്ച നിറത്തിലുമുള്ളതാണ് ലാർവ്വകൾ. ജീവിത ചക്രത്തിന് ഒരു മാസത്തിലധികം സമയമെടുക്കുന്നു   ജീവിത ചക്രം                : മുട്ട {photo credit: Pkgmohan} Ist Instar Larva (photocredit: Brijesh Pookottor) 2nd Instar Larva (photocredit: Brijesh Pookottor) 5th Instar Larva (photocredit: Brijesh Pookottor) pre-pupa (photocredit: Brijesh Pookottor) pupa (photocredit: Brijesh Pookottor) photocredit: Brijesh Pookottor തിരികെ  പാണലിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Syzigium samarangense

Image
 പനിനീർ ചാമ്പ മ റ്റ്   നാമ ങ്ങൾ        :   ശാസ്ത്രീയ   നാമം     :   Syzigium samarangense   കുടുംബം                    : മിർട്ടേസീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു   ഹാബിറ്റ്               :  ഇടത്തരം  മരം   പ്രത്യേകത                 :   അലങ്കാര  ഫലവൃക്ഷം    ഉപയോഗം                : പ‌ഴങ്ങൾ ഭക്ഷ്യയോഗ്യമാണ്

Hibiscus rosa- sinensis

Image
    ചെമ്പരത്തി മ റ്റ്   നാമ ങ്ങൾ             :   ശാസ്ത്രീയ   നാമം     :   Hibiscus rosa- sinensis   കുടുംബം                    :  മാൽവേസീ   ആവാസവ്യവസ്ഥ  :  സമശീതോഷ്ണമേഖല  ,  നട്ടുവളർത്തുന്നു. ഹാബിറ്റ്                      :    കുറ്റിച്ചെടി    പ്രത്യേകത                 :   അലങ്കാരസസ്യമായി  നട്ടുവളർത്തുന്നു   ഉപയോഗം                : മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.  ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി   താളി   കേശ   സംരക്ഷണത്തിനു     തലയിൽ   തേച്ചുകഴുകാറുണ്ട്. ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം 'ചെമ്പരത്തിചായ' (Hibiscus Tea) എന്നറിയപ്പെടുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനു പയോഗിക്കാറുണ്ട്.ചെമ്പരത്തിചായ  ഹൃദയ  രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു. ജൈവ വേലി  ഉണ്ടാക്കുന്നതിന്   ഉപയോഗി ക്കുന്നു.

Crescentia cujete

Image
  യാചകി   മ റ്റ്   നാമ ങ്ങൾ            :     കമണ്ഡലു മരം ശാസ്ത്രീയ   നാമം     :   Crescentia cujete   കുടുംബം                    : ബിഗ്നോണി യേസീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു   ഹാബിറ്റ്                     :    ചെറു മരം    പ്രത്യേകത                 :   ഉപയോഗം                : ഇല, കായ, തൊലി, തൊലി എന്നിവ   ഔഷധമായി  ഉപയോഗിക്കുന്നു. കായുടെ പൾപ്പിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രസയനിക് ആസിഡ് ഗർഭമലസിപ്പിക്കാൻ കാരണമാകുന്നു. ഇല പല്ലുവേദനയ്ക്കും മുറിവിൽ നിന്നുള്ള രക്തസ്രാവം തടയുന്നതിനും  ഉപയോഗിക്കുന്നു.

Tinospora cordifolia

Image
  ചിറ്റമൃത് മ റ്റ്   നാമ ങ്ങൾ        :   ശാസ്ത്രീയ   നാമം     :   Tinospora cordifolia   കുടുംബം                    :  മെനിസ്പെർമേസീ   ആവാസവ്യവസ്ഥ  :  ഇലപൊഴിക്കും   കാടുകൾ  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ, നട്ടുവളർത്തുന്നു. കണ്ടൽ വനങ്ങൾ  നിത്യഹരിത   വനങ്ങൾ   ഹാബിറ്റ്                     :    വള്ളിച്ചെടിയാണ്   പ്രത്യേകത                 :  ഔഷധമായി ഉപയോഗിക്കപ്പെടുന്നു.  അമൃതിന്റെ വള്ളിയുടെ ഒരു കഷ്‌ണം മുറിച്ച്‌ ഏതെങ്കിലും മരക്കൊമ്പിൽ വച്ചിരുന്നാൽ ഒരറ്റത്തുനിന്നും വേരു പതിയെ താഴോട്ടു വളർന്ന് മണ്ണിലെത്തി പുതിയ ചെടി ഉണ്ടായി വരും. അതോടൊപ്പം തന്നെ മറ്റേ അറ്റത്ത്‌ ഇലകൾ മുളച്ചും വരും.   ഉപയോഗം                : മൂത്രാശയ രോഗങ്ങളിലും ,   ആമാശയ രോഗങ്ങളിലും ,   കരൾ   സംബന്ധിയായ രോഗങ്ങളിലും,   ത്വക്   രോഗങ്ങളിലും, മറ്റ് ഔഷധങ്ങളുടെ കൂടെ   പാമ്പ് ,   തേൾ   വിഷ ചികിത്സയിലും ഉപയോഗിക്കുന്നു പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു. മാംസ്യവും  നല്ലയളവിൽ  കാത്സ്യം ,  ഫോസ്ഫറസ്  എന്നിവയും കാണുന്നതിനാൽ  കാലിത്തീറ്റയായി  ഉപയോഗിക്കുന്നുണ്ട്.

Caesalpinia sappan

Image
  പതിമുഖം മ റ്റ്   നാമ ങ്ങൾ             :   കുചന്ദനം,     ചപ്പങ്ങം ശാസ്ത്രീയ   നാമം     :   Caesalpinia sappan   കുടുംബം                    :  ഫാബേസീ   ആവാസവ്യവസ്ഥ  :  ഇലപൊഴിക്കും   കാടുകൾ  , നട്ടുവളർത്തുന്നു.   ഹാബിറ്റ്                     :    ചെറു മരം പാരിസ്ഥിതിക പ്രാധാന്യം  :   മഞ്ഞ പാപ്പാത്തി     (Common Grass Yellow)   മുപ്പൊട്ടൻ   മഞ്ഞ പാപ്പാത്തി     (Three spotted Grass Yellow)  നവാബ് (Indian Nawab)  - തുടങ്ങിയ ശലഭങ്ങൾ     മുട്ട ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.    ശലഭത്തിൻെറ  ലാർവ    ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് .     പ്രത്യേകത                 :  രക്ത ചന്ദനത്തിന്റെ  ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌   ഉപയോഗം                : കാതലായ തടിയ്ക്ക് ചുവപ്പുനിറമാണ്.  ഇത് ദാഹശമനിയായും  ചുവന്ന ചായം   ഉണ്ടാക്കുന്നതിനും   ഉപയോഗിക്കുന്നു വൃണം, ത്വക് രോഗങ്ങൾ, പ്രമേഹം, പിത്തജന്യരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. മുള്ളുകൾ നിറഞ്ഞ തായ് തടി കാതൽ പൂങ്കുല നിറം പിടിപ്പിച്ച തുണികൾ

Palaqium ellipticum

Image
  പാലി മ റ്റ്   നാമ ങ്ങൾ             :   ചോപ്പാല ,  പാച്ചേണ്ടി ശാസ്ത്രീയ   നാമം     :   Palaquium ellipticum   കുടുംബം                    :  സപ്പോട്ടേസി   ആവാസവ്യവസ്ഥ  :  ൾ  നിത്യഹരിത   വനങ്ങൾ   ഹാബിറ്റ്               :    വൻ മരം    പ്രത്യേകത                 :  പശ്ചിമഘട്ടത്തിലെ     തദ്ദേശവാസിയാണ്   ഉപയോഗം                : തടിക്ക് ഭാരവും ഈടുമുണ്ട്. കാതലിന് ചുവപ്പു നിറം. വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളു ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.

Bambusa bambos

Image
  ഇല്ലിമുള   മ റ്റ്   നാമ ങ്ങൾ            :   Thorny Bamboo ശാസ്ത്രീയ   നാമം     :   Bambusa bambos   കുടുംബം                    : പൊ യേസീ   ആവാസവ്യവസ്ഥ  :  ഇലപൊഴിക്കും   കാടുകൾ ,  നട്ടുവളർത്തുന്നു.   ഹാബിറ്റ്                     :      പ്രത്യേകത                 : ശാഖകളിൽ മുള്ളുണ്ട്   ഉപയോഗം                : മുള കുടിൽ നിർമ്മാണത്തിനും കരകൗശല   നിർമ്മാണത്തിനും    ഉപയോഗിക്കുന്നു. പേപ്പർ നിർമ്മാണത്തിനുള്ള പൾപ്പ്  നിർമ്മാണത്തിനും    ഉപയോഗിക്കുന്നു.   മുളയരി  എന്നറിയപ്പെടുന്ന മുളയുടെ വിത്തുകൾ ഭക്ഷ്യയോഗ്യമാണ്.  ഏണി  ഉണ്ടാക്കാൻ ഇല്ലിയാണ് ഉപയോഗിക്കുന്നത്. മണ്ണൊലിപ്പിനെതിരെയും വനവൽക്കരണത്തിനും നട്ടുപിടിപ്പിക്കാൻ ഉത്തമമാണ് ഇല്ലി

Lawsonia inermis

Image
മൈലാഞ്ചി   മ റ്റ്   നാമ ങ്ങൾ            :    ഹെന്ന ശാസ്ത്രീയ   നാമം     :        Lawsonia inermis   കുടുംബം                    :     ലിത്രേസീ   ആവാസവ്യവസ്ഥ  :     നട്ടുവളർത്തുന്നു   ഹാബിറ്റ്                     :   കുറ്റിച്ചെടി      പ്രത്യേകത                 :      ഇല ചായം   ഉപയോഗം                : ഇല അരച്ച് സ്ത്രീകൾ അലങ്കാരത്തിനായി  കൈയിൽ ഇടാറുണ്ട്. മുടിയ്ക്കും വസ്ത്രങ്ങൾക്കും നിറം നൽകുന്നതിനും തലമുടി തഴച്ചുവളരുന്നതിനായി എണ്ണ കാച്ചി  ഉപയോഗിക്കുന്നു . തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്ക് വളരെ ഫലപ്രദമായ മരുന്നാണ്‌ മൈലാഞ്ചി. ഗുഹ്യഭാഗത്ത് കാലിനിടയിൽ ചൊറിച്ചിലും പൊട്ടലും  മൈലാഞ്ചി ഇല ഉപ്പു കൂട്ടി അരച്ച് പുരട്ടിയാൽ രണ്ട് ദിവസം കൊണ്ട് മാറും ശാസ്ത്രീയ   നാമം      :    ഫലം   പൂവുകൾ  പൂക്കൾ   പുഷ്പം, പുഷ്പങ്ങൾ  പഴങ്ങൾ,  ഇല   കായ്, കായ്കളോടുകൂടിയ ശിഖരം, പൂങ്കുല, കായ്   കുരു   വിത്ത്   വിത്തുകൾ  ശാഖാഗ്രത്തിൽ കൂടിയിരിക്കുന്ന ഇലകൾ  പൂക്കളോടുകൂടിയ ശിഖരം  കായ്ക ൾ .  തായ് തടി   വിത്തിൽ നിന്നും  എടുക്കുന്ന  എണ്ണ  പിങ്ക് നിറമുള്ള തളിരിലകൾ, താഴോട്ടു വളരുന്ന ശാഖകൾ  നിറംപല്ലി പൂങ്കുല മൈലാഞ്ചി  അരച്ചത്

Blue Tiger Moth

Image
  വെങ്കണ്ണനീലി ഇംഗ്ലീഷ് നാമം        :  Blue Tiger Moth ശാസ്ത്രീയ   നാമം   :   Dysphania percota കുടുംബം                   :  Geometridae   പ്രത്യേകത                 : പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റിദ്ധരിക്ക-പ്പെടാറുള്ള ഒരു  നിശാശലഭമാണ്  വെങ്കണ്ണനീലി .  വങ്കണമരത്തിൻെറ  (വല്ലഭം)  ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തിന്  വെങ്കണ്ണനീലി  എന്ന പേർ ലഭിച്ചത്. സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്. പ്യൂപ്പാവസ്ഥയിൽ ഒരു ഇലചുരുട്ടി അതിനകത്തിരിക്കാറാണ് പതിവ്.  ചിറകുകൾ പിടച്ചടിക്കുന്നത് പോലെ ചലിപ്പിച്ച് ഒരു പ്രത്യേക രീതിയിൽ പതിയെയാണ്  വെങ്കണ്ണനീലി  പറക്കുന്നത് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ:  വല്ലഭം ( Carallia brachiata )   ജീവിത ചക്രം                :   തിരികെ വല്ലഭത്തിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Common Rose

Image
  നാട്ടുറോസ് ഇംഗ്ലീഷ് നാമം        : Common Rose ശാസ്ത്രീയ   നാമം   :   Pachliopta aristolochiae കുടുംബം                   :  Papilionidae   പ്രത്യേകത                 : കേരളത്തിൽ വളരെ സാധാരണയായിക്കാണുന്ന ചിത്രശലഭമാണ്   നാട്ടു റോസ്  . ചക്കര ശലഭം ,    കാനനറോസ്  എന്നീ പൂമ്പാറ്റകളോട് സാദൃശ്യമുണ്ട്.  ലാർവയുടെ ഭക്ഷണ സസ്യങ്ങൾ:  ഗ രുഡക്കൊടി ( Aristochia indica ),   കരണ്ടവള്ളി   (Aristolochia tagala),  ആടുതൊടാപ്പാല  (Aristolochia bracteolata)   ലാർവയുടെ ഭക്ഷണ സസ്യങ്ങൾ   ജീവിത ചക്രം                :   ലാർവ   പ്യൂപ്പ ലാർവ   പ്യൂപ്പ തിരികെ ഗരുഡക്കൊടിയിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Crimson Rose

Image
  ചക്കരശലഭം ഇംഗ്ലീഷ് നാമം        : Crimson Rose ശാസ്ത്രീയ   നാമം   :   Pachilopta hector കുടുംബം                    :  Papilionidae   പ്രത്യേകത                 :   കേരളത്തിൽ സുലഭമായിക്കണ്ടുവരുന്നു.    വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന  ഈ ചിത്രശലഭം1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി  സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനെയോ ഇതിൻെറ മുട്ടകളെയോ പുഴുക്കളയോ പ്യൂപ്പയെയോ ശല്യം ചെയ്യുന്നതും, പിടികൂടുന്നതും നശിപ്പിക്കുന്നതും 7 വർഷം വരെ തടവുകിട്ടാവുന്ന കുറ്റമാണ്. ലാർവയുടെ ഭക്ഷണ സസ്യങ്ങൾ:  ഗരുഡക്കൊടി ( Aristochia indica ),   അൽപ്പം ( Thottea sliliquosa ) എന്നീ ചെടികളിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് തവിട്ടുകലർന്ന ഓറഞ്ച് നിറമാണ്.ശലഭപ്പുഴുവിന് ഇരുണ്ട കരിംചുവപ്പ് നിറവും ദേഹത്ത് മുള്ളുകൾ പോലെ തോന്നുന്ന അറ്റം കൂർത്ത മുഴകൾ ഉണ്ട്. ജീവിത ചക്രം                : ലാർവ   പ്യൂപ്പ തിരികെ ഗരുഡക്കൊടിയിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക