Hibiscus rosa- sinensis
ചെമ്പരത്തി
മറ്റ് നാമങ്ങൾ :
ശാസ്ത്രീയ നാമം : Hibiscus rosa- sinensis
കുടുംബം : മാൽവേസീ
ആവാസവ്യവസ്ഥ : സമശീതോഷ്ണമേഖല , നട്ടുവളർത്തുന്നു.
ഹാബിറ്റ് : കുറ്റിച്ചെടി
പ്രത്യേകത : അലങ്കാരസസ്യമായി നട്ടുവളർത്തുന്നു
ഉപയോഗം :
- മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു. ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശ സംരക്ഷണത്തിനു തലയിൽ തേച്ചുകഴുകാറുണ്ട്.
- ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം 'ചെമ്പരത്തിചായ' (Hibiscus Tea) എന്നറിയപ്പെടുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനു പയോഗിക്കാറുണ്ട്.ചെമ്പരത്തിചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു.
- ജൈവ വേലി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു.
Comments
Post a Comment