Ocimum sanctum
കൃഷ്ണതുളസി മ റ്റ് നാമ ങ്ങൾ : Holy Basil ശാസ്ത്രീയ നാമം : Ocimum sanctum കുടുംബം : ലാമിയേ സീ ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു. ഹാബിറ്റ് : ഔഷധി പ്രത്യേകത : ഇലയ്ക്ക് മണമുണ്ട്. ഔഷധമാണ് ഉപയോഗം : ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്. ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ, ത്വക്‌രോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും. ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി. തേൾവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട് വിത്ത് കുതിർത്ത് കസ് കസ് പോലെ സർബത്തിൽ ഉപയോഗിക്കുന്നു. ജലദോഷം, ചെന്നികുത്ത് എന്നിവയ്ക്ക് ഔഷധമായും ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എ