Cissus quadrangularis
ചങ്ങലംപരണ്ട
മറ്റ് നാമങ്ങൾ : വയല, ഇടല
ശാസ്ത്രീയ നാമം : Cissus quadrangularis
കുടുംബം : വൈറ്റേസീ
ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ, നട്ടുവളർത്തുന്നു.
ഹാബിറ്റ് : ചെറു മരം ഔഷധി ആരോഹി ആരോഹി
പ്രത്യേകത :
ഉപയോഗം :
- ഇല ഭക്ഷ്യയോഗ്യമാണ്. ഭക്ഷ്യയോഗ്യമാണ്.
- ചങ്ങലംപരണ്ട ഇലയും തണ്ടും വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ ചെവിയിൽ അൽപസമയം ഒഴിച്ചു നിർത്തിയാൽ ചെവിയിലെ പഴുപ്പ്, നീര് ഇവ മൂലം ഉണ്ടാകുന്ന ചെവി വേദന ശമിക്കും.
- ചങ്ങലം പരണ്ട ഇറ്റിച്ചു പിഴിഞ്ഞ നീരിൽ അതുതന്നെ കൽക്കമായി അരച്ചു കലക്കി നല്ലെണ്ണയും ചേർത്ത് മെഴുകു പാകത്തിൽ അരൈച്ചെടുത്ത എണ്ണ ഒടിവിനും ചതവിനും പുറത്തു പുരട്ടാവുന്നതാണ്ഉളുക്ക് സന്ധി ഭ്രംശം, ചതവുകൊണ്ടുള്ള നീര്, വേദന എന്നിവ വളരെ പെട്ടെന്ന് ഭേദമാകും.
- ഇതിന്റെ നീരും സമം തേനും ചേർത്ത് കുറേശ്ശെ രണ്ടു നേരം കഴിച്ചാൽ ആർത്തവം ക്രമമാവും.അത്യാർത്തവം ശമിക്കും.
- ചങ്ങലംപരണ്ടയുടെ തണ്ടും ഇലയും നിഴലിൽ ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ പൊടി ദിവസം രണ്ട് നേരം മോരിൽ കലക്കി കുടിച്ചാൽ വിശപ്പില്ലായിമ, ദഹനക്കുറവ്, വായ്ക്ക് രുചിയില്ലായ്മ എന്നിവ മാറിക്കിട്ടും
Comments
Post a Comment