വലിയ ആടലോടകം ശാസ്ത്രീയ നാമം : Justicia adhatoda കുടുംബം : അക്കാ ൻതേസീ ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ, ഹാബിറ്റ്: കുറ്റിച്ചെടി പ്രേത്യേകത : വലിയ ആടലോടകത്തി ൻറെ ഇലയ്ക്ക് 14- ലേറെ ജോടി ഞരമ്പുകൾ വരെ ഉണ്ടാകും . ചെറിയ ആടലോടക ത്തിൻറെ ( Justicia beddomei ) ഇലയിൽ 8 ജോടി ഞരമ്പുകൾ വരെ മാത്രമേ കാണൂ . ഉപയോഗം : ഇല, കായ, തൊലി എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. രക്തസ്രാവത്തെ ശമിപ്പിക്കുന്നു. രക്തപിത്തം , പനി , ക്ഷയം , നെഞ്ചു വേദന , അതിസാരം , കാസം , ശ്വാസം എന്നിവയേയും ശമിപ്പിക്കും. ആടലോടകത്തിൻറെ ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാൽ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും. ചെടി ജൈവ വേലിയ്ക്കായി ഉപയോഗി ക്കുന്നു. ഇലയ്ക്ക് 14- ലേറെ ജോടി ഞരമ്പുകൾ
Comments
Post a Comment