Justicia adhatoda
വലിയ ആടലോടകം
ശാസ്ത്രീയ നാമം : Justicia adhatoda
കുടുംബം : അക്കാൻതേസീ
ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ,
ഹാബിറ്റ്: കുറ്റിച്ചെടി
പ്രേത്യേകത :
വലിയ ആടലോടകത്തിൻറെ ഇലയ്ക്ക് 14-ലേറെ ജോടി ഞരമ്പുകൾ വരെ ഉണ്ടാകും. ചെറിയ ആടലോടകത്തിൻറെ (Justicia beddomei ) ഇലയിൽ 8 ജോടി ഞരമ്പുകൾ വരെ മാത്രമേ കാണൂ.
ഉപയോഗം :
ഇല, കായ, തൊലി എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. രക്‌തസ്രാവത്തെ ശമിപ്പിക്കുന്നു. രക്തപിത്തം, പനി, ക്ഷയം, നെഞ്ചു വേദന, അതിസാരം, കാസം, ശ്വാസം എന്നിവയേയും ശമിപ്പിക്കും.ആടലോടകത്തിൻറെ ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാൽ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും.ചെടി ജൈവ വേലിയ്ക്കായി ഉപയോഗിക്കുന്നു.
ഇലയ്ക്ക് 14-ലേറെ ജോടി ഞരമ്പുകൾ |
Comments
Post a Comment