Common Baron
കനിത്തോഴി
ഇംഗ്ലീഷ് നാമം : Common Baron
ശാസ്ത്രീയ നാമം : Euthalia acontea
കുടുംബം : Nymphalidae
തിരിച്ചറിയൽ:
ചിറകിന് പച്ച നിറം കലർന്ന തവിട്ടുനിറമുള്ള ഇവയിൽ പെൺശലഭത്തിനാണ് വലിപ്പം കൂടുതലുള്ളത്. മുൻ ചിറകിൽ കറുത്ത വലയങ്ങളും വെള്ളപ്പൊട്ടുകളും കാണപ്പെടുന്നു. പഴങ്ങളുടെ മുകളിലിരുന്ന് പരിസരബോധമില്ലാതെ നുണഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് മലയാളത്തിൽ ഇത് പഴങ്ങളുടെ കൂട്ടുകാരൻ എന്ന അർത്ഥത്തിൽ കനിത്തോഴൻ എന്നറിയപ്പെടുന്നത്.
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:
മാവ്, കശുമാവ്, തല്ലി
ജീവിത ചക്രം :
1. മുട്ട- ഗോളാകൃതിയിലുള്ള മുള്ളുകൾ നിറഞ്ഞ പച്ച നിറത്തിലുള്ള മുട്ട തളിരിലകളുടെ മുകളിൽ ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.
2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. പച്ച നിറമുള്ള ലാർവകൾക്ക് ശരീരത്തിന് മുകളിൽ മഞ്ഞ വരയുണ്ട്. ഇത് ഇലകളിൽ സമർത്ഥമായി മറഞ്ഞിരിക്കാൻ സഹായിക്കുന്നു.
മറഞ്ഞിരിക്കുന്ന ലാർവ |
3. പ്യൂപ്പ - കൊക്കൂണിന് പച്ച നിറമാണ്. ഇലകളുടെ അടിയിൽ തന്നെയാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.
4. - ചിത്രശലഭം
ചിറകിൻെറ അടിവശം |
Comments
Post a Comment