Common Castor
ആവണച്ചോപ്പന്‍
ഇംഗ്ലീഷ് നാമം : Common Castor
ശാസ്ത്രീയ നാമം : Ariadne merione
കുടുംബം : Nymphalidae
തിരിച്ചറിയൽ:
ഓറഞ്ച് കലർന്ന തവിട്ടു നിറമുള്ള ചിറകുകളില്‍ ഒരു വശത്തുനിന്നും മറുവശം വരെ എത്തുന്ന ക്രമരഹിതമായ വളഞ്ഞുപുളഞ്ഞ അർദ്ധവൃത്താകൃതിയിലുള്ള വലയങ്ങള്‍ കാണുന്നു.വശങ്ങളിലെ വലയങ്ങള്‍ ചേർന്ന് ഹൃദയാകൃതികളുടെ മാലപോലെ തോന്നിപ്പിക്കുന്നു. മുന്‍ ചിറകുകളില്‍ മുൻഅരികിലായി ഒരു വെളുത്ത പൊട്ടും കാണപ്പെടുന്നു. ചിത്രകനോട് (Angled Castor) സാദൃശ്യമുണ്ട്. എന്നാല്‍ ചിത്രകനില്‍ അർദ്ധവൃത്താകൃതിയിലുള്ള തരംഗ വലയങ്ങള്‍ ക്രമമായും മുന്‍ ചിറകുകളുടെ അഗ്രഭാഗം അല്‍പം തള്ളി നില്‍ക്കുന്നതായും കാണപ്പെടുന്നു.
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:
കൊടിത്തൂവ( Tragia involucrata and Tragia ), ആവണക്ക് ( Ricinus communis)
ജീവിത ചക്രം :
1. മുട്ട- രോമങ്ങള്‍ നിറഞ്ഞ ഇളംപച്ച നിറത്തിലുള്ളതാണ്
EGG |
2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. 5-ാം ഘണ്ഡത്തിലുള്ള പുഴു രോമാവൃതമായതും പച്ച നിറത്തിലുള്ളതുമാണ്.
ലാർവ
3. പ്യൂപ്പ -കൊക്കൂണിന് തവിട്ടു നിറമാണ്. ഇലകളുടെ അടിയിലൊ തണ്ടുകളിലൊ ആണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.
4. - ചിത്രശലഭം
തിരികെ കൊടിത്തൂവ()/ ആവണക്ക് ( Ricinus communis) -ലേക്ക് പോകാൻ ക്ലിക്ക് ചെയ്യുക
Comments
Post a Comment