Sahyadri Red Helen
ചുട്ടിക്കറുപ്പൻ photo credit: Vinayaraj ഇം ഗ്ലീഷ് നാമം : Sahyadri Red Helen ശാസ്ത്രീയ നാമം : Papilio helenus daksha കുടുംബം : Papilionidae തിരിച്ചറിയൽ : ചിറകുകൾക്ക് കറുപ്പുനിറമുള്ള വലിയ ശലഭം. പിൻചിറകുകളിൽ മുകളിലായി വലിയ വെളുത്ത പൊട്ടുകളും അടിവശത്ത് വെളുത്ത പൊട്ടു കൂടാതെ അരികുകളിൽ ചുവന്ന ചന്ദ്രക്കല പാടുകളും ഉണ്ട്. പ്രത്യേകത : ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ശലഭങ്ങളിൽ മൂന്നാമനാണ് ചുട്ടിക്കറുപ്പൻ . സാധാരണ ഇവ നിത്യ-അർദ്ധ നിത്യ വനങ്ങളിലാണ് കണ്ടുവരുന്നത്. ഉയരത്തിൽ പറക്കാൻ താല്പര്യപ്പെടുന്നവരാണ് ഇക്കൂട്ടർ. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: മുള്ളിലവ് , ചെറുനാരകം , കാട്ടുകറിവേപ്പ് , എന്നിവയിലാണ് മുട്ടയിടുന്നത് ജീവിത ചക്രം : 1. മുട്ട- മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 3-5 ദിവസം വേണം. photo credit: Balakrishnan Valappil 2. പുഴുക്കൾ- അഞ്ചു ഘണ്ഡങ്ങളുണ്ട് . ഓരോ ഘണ്ഡങ്ങൾക്കും 2 മുതൽ 5 ദിവസങ്ങൾ വരെ ദൈർഘ്യമുണ്ട്. ആദ്യ 4 ഘണ്ഡങ്ങളിൽ പുഴുക്കൾ പക്ഷികാഷ്ഠം പോലെ തോന്നും. അഞ്ചാം ഘണ്ഡത്തിൽ പുഴു പച്ച നിറത്തിലുള്ളതും വലയങ്ങൾ ഉള്ളതുമാണ്. അഞ്ചാം ഘണ്ഡത്തിലെ പ