Malabar banded swallow tail
പുള്ളിവാലൻ
ഇംഗ്ലീഷ് നാമം : Malabar Banded Swallow Tail
ശാസ്ത്രീയ നാമം :Papilio liomedon
കുടുംബം : Papilionidae
തിരിച്ചറിയൽ
ചിറകുകൾക്ക് തവിട്ടുകലർന്ന കറുപ്പുനിറം. മുൻചിറകുകളിലെ വെളുത്ത പൊട്ടുകളും പിൻചിറകുകളിലെ വെളുത്ത പാടുകളും ചേർന്ന് മുകൾഭാഗത്ത് ഒരു നിരയായി കാണുന്നു. ണ്ടാവും. പിൻചിറകുകളിൽ അരികുകളിൽ വെളുത്ത ചന്ദ്രക്കല പാടുകളും സി- ആകൃതിയിലുള്ള ചുവന്നതോ ഇളം പച്ച നിറത്തിലോ ഉള്ള പാടും ഉണ്ട്. നാരകക്കാളിയുടെ ആൺശലഭങ്ങളോട് സാമ്യമുള്ളവയാണ്. എന്നാൽ പുള്ളിവാലന് പിൻ ചിറകിൽ ഒരു വരി വെള്ളപ്പൊട്ടുകൾ കൂടുതലായുണ്ട്.കൂട്ടത്തോടെ വെയിൽ കായുന്നശീലക്കാരാണ് പുള്ളിവാലൻ.
പ്രത്യേകത :
വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ചിത്രശലഭം1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനെയോ ഇതിൻെറ മുട്ടകളെയോ പുഴുക്കളയോ പ്യൂപ്പയെയോ ശല്യം ചെയ്യുന്നതും, പിടികൂടുന്നതും നശിപ്പിക്കുന്നതും 7 വർഷം വരെ തടവുകിട്ടാവുന്ന കുറ്റമാണ്.
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:
കനല (കാട്ടുറബ്ബർ) എന്നയിനം മരത്തിലാണ് ഈ ശലഭം സാധാരണ മുട്ടയിടുന്നത്. ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങളിൽ ഒന്ന് മുട്ടനാറി ( Acronychia pedunculata) ആണ്.
ജീവിത ചക്രം :
1. മുട്ട- തളിരിലകളിൽ ഒന്നിനുമുകളിൽ ഒന്നായി മുത്തുമാലപോലെ 10-15 മുട്ടകളാണിടുന്നത്. മുട്ടകൾക്ക് മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 3-5 ദിവസം വേണം. പുള്ളിവാലന്റെ പ്രധാന ശത്രുക്കൾ കടന്നലുകളാണ്. ഇവ കൂട്ടത്തോടെ എത്തി പുള്ളിവാലന്റെ മുട്ടകൾ നശിപ്പിക്കും. അതുകൊണ്ട് മുട്ടവിരിഞ്ഞിറങ്ങിവരുന്ന പുതിയ പൂമ്പാറ്റകളുടെ എണ്ണം, മറ്റുള്ള പൂമ്പാറ്റകളെ അപേക്ഷിച്ച് കുറവാണ്.
2. പുഴുക്കൾ- അഞ്ചു ഘണ്ഡങ്ങളുണ്ട് . ഓരോ ഘണ്ഡങ്ങൾക്കും 2 മുതൽ 5 ദിവസങ്ങൾ വരെ ദൈർഘ്യമുണ്ട്.
3. പ്യൂപ്പ - കൊക്കൂണിന് ആദ്യം പച്ച നിറമാണ്. സാവധാനം കറുത്ത നിറമാകുന്നു. 20-22 ദിവസത്തിനുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.
4. ചിത്രശലഭം - 30-60 ദിവസം ആയുർദൈർഘ്യം.
തിരികെ കനല- യിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
Post a Comment