കനിത്തോഴി ഇംഗ്ലീഷ് നാമം : Common Baron ശാസ്ത്രീയ നാമം : Euthalia acontea കുടുംബം : Nymphalidae തിരിച്ചറിയൽ : ചിറകിന് പച്ച നിറം കലർന്ന തവിട്ടുനിറമുള്ള ഇവയിൽ പെൺശലഭത്തിനാണ് വലിപ്പം കൂടുതലുള്ളത്. മുൻ ചിറകിൽ കറുത്ത വലയങ്ങളും വെള്ളപ്പൊട്ടുകളും കാണപ്പെടുന്നു. പഴങ്ങളുടെ മുകളിലിരുന്ന് പരിസരബോധമില്ലാതെ നുണഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് മലയാളത്തിൽ ഇത് പഴങ്ങളുടെ കൂട്ടുകാരൻ എന്ന അർത്ഥത്തിൽ കനിത്തോഴൻ എന്നറിയപ്പെടുന്നത്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: മാവ്, കശുമാവ്, തല്ലി ജീവിത ചക്രം : 1. മുട്ട- ഗോളാ കൃതിയിലുള്ള മുള്ളുകൾ നിറഞ്ഞ പച്ച നിറത്തിലുള്ള മുട്ട തളിരിലകളുടെ മുകളിൽ ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. പച്ച നിറമുള്ള ലാർവകൾക്ക് ശരീരത്തിന് മുകളിൽ മഞ്ഞ വരയുണ...
യാചകി മ റ്റ് നാമ ങ്ങൾ : കമണ്ഡലു മരം ശാസ്ത്രീയ നാമം : Crescentia cujete കുടുംബം : ബിഗ്നോണി യേസീ ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു ഹാബിറ്റ് : ചെറു മരം പ്രത്യേകത : ഉപയോഗം : ഇല, കായ, തൊലി, തൊലി എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. കായുടെ പൾപ്പിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രസയനിക് ആസിഡ് ഗർഭമലസിപ്പിക്കാൻ കാരണമാകുന്നു. ഇല പല്ലുവേദനയ്ക്കും മുറിവിൽ നിന്നുള്ള രക്തസ്രാവം തടയുന്നതിനും ഉപയോഗിക്കുന്നു.
യവന തളിർനീലി ഇംഗ്ലീഷ് നാമം : Centaur Oak Blue / Dull Oak Blue ശാസ്ത്രീയ നാമം : Arhopala centaurus കുടുംബം : Lyacanidae തിരിച്ചറിയൽ : കറുത്ത അരികോടുകൂടിയ തിളങ്ങുന്ന തുരിശു നീല നിറമുള്ള ചിറകുകളും , പിൻ ചിറകിൽ വാലും, കരികില തവിട്ടുനിറത്തിലുള്ള ചിറകിൻെറ അടിവശത്ത് മുൻ ചിറകിൽ വെള്ളയും ബ്രൗണും ഇടവിട്ട ത്രികോണാകൃതിയിലുള്ള പാടും കാണപ്പെടുന്നു. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: ഞാവൽ, കാട്ടുഞാറ, പൂച്ചപഴം തുടങ്ങിയ ഞാവൽ വർഗ്ഗത്തിൽ പ്പെട്ട മരങ്ങളുടെയും പോങ്, കമ്പകം തുടങ്ങിയ കമ്പക വർഗ്ഗത്തിൽ പ്പെട്ട മരങ്ങളുടെയും താന്നി, മരുത്, നീർമരുത്, ബദാം തുടങ്ങിയ മരുത് വർഗ്ഗത്തിൽ പ്പെട്ട മരങ്ങളുടെയും ഇലക ളിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. ജീവിത ചക്രം : 1. മുട്ട- അർദ്ധഗോളാ കൃതിയിലുള്ള മിനുസമാർന്ന...
Comments
Post a Comment