Lime Butterfly

നാരക ശലഭം 



ഇംഗ്ലീഷ് നാമം             : Lime Butterfly

ശാസ്ത്രീയ നാമം   :Papilio demoleus

കുടുംബം                        : Papilionidae

തിരിച്ചറിയൽ 

കറുത്ത ചിറകുകളും അനേകം മഞ്ഞപ്പൊട്ടുകളും നീണ്ട പാടുകളുമുള്ള സാധാരണ കാണപെടുന്ന  ശലഭമാണ് 

 പ്രത്യേകത                :

നാരകത്തെ ബാധിക്കുന്നതും അതീവ നാശനഷ്ടം ഉണ്ടാക്കുന്നതുമായ കീടമാണ്.

ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  
നാരകം. കറിനാരകം, കാട്ടു നാരകം,  കറിവേപ്പ്, അരുത, പാണൽ തുടങ്ങിയ റൂട്ടേസീ കുടുംബത്തിൽ പെട്ട സസ്യങ്ങളിലാണ്‌ ഈ ശലഭങ്ങൾ മുട്ടയിടുന്നത്. 
 
 ജീവിത ചക്രം               :
1. മുട്ട- ഗോളാകൃതിയിലുള്ള മിനുസമാർന്ന ഇളംമ‍ഞ്ഞ  നിറത്തിലുള്ള മുട്ട  തളിരിലകളുടെ മുകളിലും തണ്ടുകളിലും  ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.
2. ലാർവ- അഞ്ചു ഘണ്ഡങ്ങളുണ്ട് (). 4-ാം ഘണ്ഡങ്ങൾ വരെ പുഴുക്കൾ പക്ഷി കാഷ്ടം പോലെ തോന്നും. 5-ാം ഘണ്ഡത്തിലുള്ള പുഴു പച്ച നിറമാണ്.

 

5-ാം ഘണ്ഡത്തിലുള്ള പുഴു.

 3. പ്യൂപ്പ - കൊക്കൂണിന് ആദ്യം പച്ച നിറമാണ്.  16-18 ദിവസത്തിനുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.


 


തിരികെ  പാണലിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

Popular posts from this blog

Sapindus trifoliatus (English).

Long-Banded Silverline

Crescentia cujete