Blue Bottle
നീലക്കുടുക്ക

ഇംഗ്ലീഷ് നാമം : Narrow Banded Blue Bottle/ Southern Blue Bottle
ശാസ്ത്രീയ നാമം : Graphium teredon
കുടുംബം : Papilionidae
തിരിച്ചറിയൽ:
കറുത്ത ചിറകുകൾക്ക് നടുവിൽക്കൂടി പച്ചകലർന്ന നീലനിറത്തിലുള്ള ബുമറാംങ് പോലുള്ള വീതി കൂടിയ പട്ടയുണ്ട്. പിൻ ചിറകിൽ വശങ്ങളിൽ പച്ചകലർന്ന നീലനിറത്തിലുള്ള പോലുള്ള വീതി കൂടിയ കോമ പോലുള്ള പാടുകളുണ്ട്. .ചിറകിൻെറ അടിവശത്ത് ബുമറാംങ് പോലുള്ള വീതി കൂടിയ പട്ടയും കൂടാതെ ഇടയ്ക്കിടെ നീലയും ചുവപ്പും പൊട്ടുകൾ കാണപ്പെടുന്നു. ശരീരം കറുത്തതാണ്. കാഴ്ചയിൽ കാട്ടുകുടുക്ക (common Jay)- ശലഭത്തോട് സാമ്യമുണ്ട്.
പ്രത്യേകത: വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്.
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:
ആത്ത, സീതപ്പഴം, അരണമരം, നെടുനാര് തുടങ്ങിയ അനോനേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും വഴന, കറുവപട്ട തുടങ്ങിയ ലോറേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ചമ്പകം തുടങ്ങിയ മൈക്കീലിയേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ഇലക ളിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.
ജീവിത ചക്രം :
1. മുട്ട- ഗോളാകൃതിയിലുള്ള മിനുസമാർന്ന മഞ്ഞ നിറത്തിലുള്ള മുട്ട തളിരിലകളുടെ മുകളിലും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.

2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. 2-ാം ഘണ്ഡം വരെ പുഴുക്കൾ പക്ഷി കാഷ്ടം പോലെ തോന്നും. 5-ാം ഘണ്ഡത്തിലുള്ള പുഴു തടിച്ചുരുണ്ട് പച്ച നിറത്തിലുള്ളതാണ്.

3. പ്യൂപ്പ - കൊക്കൂണിന് ആദ്യം പച്ച നിറമാണ്. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.


4. - ചിത്രശലഭം
![]() |
Add caption |
Comments
Post a Comment