Thespesia populnea
പൂവരശ്ശ്

ശാസ്ത്രീയ നാമം : Thespesia populnea
കുടുംബം : മാൽവേസീ
ആവാസവ്യവസ്ഥ : കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരു ചെറു വൃക്ഷമാണ് പൂവരശ്ശ്. ശൈത്യമേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ വളരുന്ന ഈ സസ്യകുടുംബത്തിലെ സസ്യങ്ങൾ കൂടുതലായും കണ്ടുവരുന്നത് ഉഷ്ണമേഖലകളിലാണ്.
ഔഷധയോഗ്യ ഭാഗം : തൊലി, ഇല, പൂവ്, വിത്ത്
ഉപയോഗം :
- വെള്ളത്തിൽ നന്നായി നിലനിൽക്കുന്ന തടിയാണ് പൂവരശ്ശിന്റേത്, അതിനാൽ ബോട്ടുണ്ടാക്കാൻ ഉപയോഗിക്കാറൂണ്ട്.
- പൂവും മൊട്ടും ഇലകളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. നല്ലൊരു കാലിത്തീറ്റയാണ്. തൊലിയിൽ നിന്നും നല്ല കട്ടിയുള്ള നാര് കിട്ടും.
- മണ്ണൊലിപ്പു തടയാൻ നല്ലൊരു സസ്യമാണിത്.
Comments
Post a Comment