Terminalia bellerica
താന്നി

കുടുംബം : കോംബ്രട്ടേസീ
ആവാസവ്യവസ്ഥ : ഇലപൊഴിക്കുന്ന ഈർപ്പവനങ്ങൾ
ഹാബിറ്റ് : .വലിയ മരമാണു്
പാരിസ്ഥിതിക പ്രാധാന്യം : വലിയ ഓക്കിലനീലി ശലഭം (Large Oak Blue),യവന തളിർനീലി (Centuare Oak blue) ശലഭം,നീൾവെള്ളിവരയൻ ശലഭം (Long banded Silverline) എന്നിവ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം :
പൂവ് - പ്രമേഹത്തിനും മൂത്രരോഗങ്ങൾക്കും നല്ലതാണ്.
കായ് - പകുതി പഴുത്ത കായ് വയറിളക്കുന്നതിനുപയോഗിക്കുന്നു . പഴുത്ത കായയ്ക്ക് വിപരീത ഫലമാണ്. വിത്തിൽ നിന്നു കിട്ടുന്ന ടാനിൻ തോൽ ഊറക്കിടുന്നതിനും തോലും തുണിയും നിറം കൊടുക്കാനും മഷി ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ത്രിഫലയിലെ ഒരു ഘടകമാണ് താന്നി.
തടി - വഞ്ചികൾ ഉണ്ടാക്കാൻ ഇതിന്റെ തടി ഉപയോഗിക്കുന്നു.
Comments
Post a Comment