Syzigium cumini
ഞാവൽ
ശാസ്ത്രീയ നാമം : Syzygium cumini
കുടുംബം : മിർട്ടേസി
അവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, അർദ്ധ- നിത്യഹരിത വനങ്ങൾ, ഇലപൊഴിയും കാടുകൾ. നട്ടുവളർത്തിവരുന്നു.
പ്രത്യേകത: ഔഷധസസ്യം. രോഹിണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണിത്. (ജന്മനക്ഷത്ര വൃക്ഷങ്ങളുടെ ലിസ്റ്റ്)
പാരിസ്ഥിതിക പ്രാധാന്യം : വലിയ ഓക്കിലനീലി ശലഭം (Large Oak Blue) , യവന തളിർനീലി (Centuare Oak blue) , നീൾവെള്ളിവരയൻ ശലഭം (Long banded Silverline), എന്നിവ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്..
ഉപയോഗം :
- പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽപ്പഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽ നിന്നും വിനാഗിരി ഉണ്ടാക്കാം.
- ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. ചില പട്ടുനൂൽപ്പുഴുക്കൾക്കും ഇലകൾ നൽകാറുണ്ട്.
- ഇല, കായ, തൊലി പ്രമേഹം നിയന്ത്രിയ്ക്കാനുള്ള ഔഷധമായി ഉപയോഗിക്കുന്നു.
പൂക്കൾ |
പഴങ്ങൾ |
കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
പത്തനംതിട്ട
Comments
Post a Comment