Mimusops elengi

ഇലഞ്ഞി

Mimusops elengi - Bullet wood, මූනමල් | Unusual plants ...

ശാസ്ത്രീയ നാമം : Mimusops elengi

കുടുംബം : സപ്പോട്ടേസിയെ

ആവാസവ്യവസ്ഥ : ദക്ഷിണേന്ത്യ, ബർമ്മ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന വെള്ള കറയുള്ള മരം. വിവൃത വനങ്ങളിൽ വിരളമായി കാണാം.

ഹാബിറ്റ് 
: നിത്യഹരിത മരം

പ്രത്യേകത :  പൂമരമാണ്. തണലിൽ വളരും. 

പാരിസ്ഥിതിക പ്രാധാന്യം അരളി 
ശലഭം (Common Crow)  മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ   ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.

ഉപയോഗം : ആരാമവൃക്ഷമായും തണൽമരമായും വച്ചു പിടിപ്പിക്കുന്നു.
തടി - മിനുസപ്പണികൾക്ക് അത്യുത്തമം. കെട്ടിടം, വാഹനഭാഗങ്ങൾ, ബോട്ട്, ഫർണിച്ചർ മുതലായവയ്ക്ക് കൊള്ളാം.

പൂവ് - ഇലഞ്ഞിപൂവിട്ട കാച്ചികുറുക്കിയ പാൽ അതിസാരത്തിന് നല്ലതാണ്.

തൊലി - ഇളകിയ പല്ല് ഉറക്കുന്നതിന് ഇലഞ്ഞി തൊലി ചവച്ചാൽ മതി.

വിത്ത് - വിത്തിൽ നിന്ന് കിട്ടുന്ന എണ്ണ ആഹാരം പാകംചെയ്യാൻ ഉപയോഗിക്കുന്നു.
Seedstores : Seeds of Spanish Cherry Mimusops Elengi Bulletwood or ...



കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട 

Comments

Popular posts from this blog

Long-Banded Silverline

Crescentia cujete