Hydnocarpus pentandrus
മരോട്ടി

ശാസ്ത്രീയ നാമം : Hydnocarpus pentandrus
കുടുംബം : അക്കാരിയേസീ
ആവാസവ്യവസ്ഥ : കേരളത്തിൽ അങ്ങിങ്ങു കാണപ്പെടുന്നു. അതിർത്തി വൃക്ഷമായും ചിലയിടങ്ങളിൽ വളർത്തിവരുന്നു.
ഹാബിറ്റാറ്റ് : പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും ഈർപ്പവനങ്ങളിലും കാണപ്പെടുന്നു.
പ്രത്യേകത : പഴം മൽസ്യങ്ങൾക്ക് വിഷമാണ്.
ഉപയോഗം :

- വിളഞ്ഞ കായ്ക്കുള്ളിലെ വിത്തുകൾ ആട്ടിയെടുക്കുന്ന എണ്ണയും പിണ്ണാക്കും വളരെയധികം ഉപയോഗങ്ങൾ നിറഞ്ഞതാണ്. മരോട്ടി എണ്ണയിൽ മഞ്ഞൾപ്പൊടി ചേർത്ത് പശരൂപത്തിലാക്കി പുരട്ടിയാൽ ത്വക്ക് രോഗത്തിന് ശമനം ലഭിക്കും.
- മഞ്ഞൾ മരോട്ടി എണ്ണയിലോ വേപ്പെണ്ണയിലോ ചാലിച്ച് പുരട്ടിയാൽ കുഴിനഖത്തിന് ശമനം ലഭിക്കും.
- മരോട്ടി പിണ്ണാക്ക് നല്ല ജൈവവളമാണ്. കുരുമുളകിന്റെ ദ്രുതവാട്ടത്തിനു മരോട്ടിയുടെ എണ്ണ സ്പ്രേ ചെയ്താൽ മതി. കുഷ്ഠരോഗത്തിനും, കീട പ്രതിരോധത്തിനും മരോട്ടി ഉപയോഗിക്കുന്നുണ്ട്.
- മരോട്ടിയുടെ തോടു കത്തിച്ചാൽ ചിലന്തി, പാറ്റ എന്നിവയെ അകറ്റാം.


Comments
Post a Comment