Hopea parviflora
കമ്പകം

ശാസ്ത്രീയ നാമം : Hopea parviflora
കുടുംബം : ഡിപ്റ്ററോകാർപേസീ
ആവാസവ്യവസ്ഥ : ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാണപ്പെടുന്നു.
ഹാബിറ്റ് : വൻ മരം
പ്രത്യേകത : കമ്പകം അഞ്ചോ ആറോ വർഷത്തിൽ ഒരിക്കലേ പുഷ്പിക്കാറുള്ളൂ. ജനുവരി മാസമാണ് പുഷ്പകാലം. മരങ്ങളിൽ നിന്നും വിലപിടിപ്പുള്ള തടി, സുഗന്ധ എണ്ണകൾ, കറകൾ, പ്ലൈവുഡ് എന്നിവയെല്ലാം ലഭിക്കുന്നു.
പാരിസ്ഥിതിക പ്രാധാന്യം : വലിയ ഓക്കിലനീലി ശലഭം (Large Oak Blue),യവന തളിർനീലി (Centuare Oak blue) ശലഭം,നീൾവെള്ളിവരയൻ ശലഭം (Long banded Silverline) എന്നിവ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം :
തടി - തേക്കിനേക്കാൾ ഈടുള്ള കമ്പകത്തിന്റെ തടി ചിതലോ മറ്റു കീടങ്ങളോ കടിച്ചു നശിപ്പിക്കുകയില്ല. ഇതിൻെറ തടി റെയിൽ സ്ലീപ്പറുകളും പാലങ്ങളും നിർമ്മിക്കുന്നതിന് അനുയോജ്യമാണ്.

Comments
Post a Comment