Ficus tinctoria
ഇത്തി

ശാസ്ത്രീയ നാമം : Ficus tinctoria
കുടുംബം : മൊറേസി
ആവാസവ്യവസ്ഥ : നിത്യഹരിതവനങ്ങൾ, ഇലപൊഴിക്കും വനങ്ങൾ
ഹാബിറ്റ് : മരം
പാരിസ്ഥിതിക പ്രാധാന്യം :
അരളി ശലഭം (Common Crow) മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം :
- ആയുർവേദത്തിൽ പ്രമുഖ സ്ഥാനമുള്ള നാല്പാമരം എന്നത് ഇത്തിയോടൊപ്പം അത്തി, പേരാൽ, അരയാൽ എന്നിവ ചേരുന്നതാണ്.
- വേര്, ഫലങ്ങൾ, തൊലി, ഇലകൾ ഇവ് ഔഷധത്തിന് ഉപയോഗിക്കുന്നു.
- പ്രമേഹം, അൾസർ, ത്വക് രോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കപ്പെടുന്നു. പഞ്ചവൽക്കത്തിലും അംഗമാണു.
- തൊലിയിൽ ടാനിൻ, വാക്സ്, സാപോണിൻ എന്നിവ അടങ്ങിയിട്ടുണ്ട്. രക്തശുദ്ധിക്കും,
- പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവു കുറയ്ക്കാനും, കുഷ്ഠം, യോനീരോഗങ്ങൾ, അർശസ്സ്, കഫപിത്തരോഗങ്ങൾ എന്നിവയ്ക്കും ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു.
- ഏറെക്കുറെ അത്തിയുടെ എല്ലാ ഗുണങ്ങളും ഇത്തിക്കുമുണ്ട്.
- അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങൾ ചേർന്നതാണ് നാല്പാമരം. ദശമൂലത്തിൽ ഉൾപ്പെട്ടതാണ്.

Comments
Post a Comment