Ficus racemosa
അത്തി

മറ്റ് നാമങ്ങൾ :
ശാസ്ത്രീയ നാമം : Ficus racemosa
കുടുംബം : മൊറേസി
ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ, പുഴയോരങ്ങൾ
ഹാബിറ്റ്: ചെറു മരം
പ്രത്യേകത: ഔഷധസസ്യം. കാർത്തിക നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണിത്. (ജന്മനക്ഷത്ര വൃക്ഷങ്ങളുടെ ലിസ്റ്റ്)
പാരിസ്ഥിതിക പ്രാധാന്യം :
അരളി ശലഭം (Common Crow) മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം :
- ഫലങ്ങൾ ഭക്ഷ്യയോഗ്യമാണ്.
- തൊലി, കായ്, വേരു് എന്നിവ ഔഷധയോഗ്യമാണ്. ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്. വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്.
- അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങൾ ചേർന്നതാണ് നാല്പാമരം.
- ദശമൂലത്തിൽ ഉൾപ്പെട്ടതാണ്.
![]() |
ഇലകൾ |
![]() |
പഴങ്ങൾ |
Comments
Post a Comment