Clitoria ternatea
ശംഖുപുഷ്പം
ശാസ്ത്രീയ നാമം : Clitoria ternatea
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു.
ഹാബിറ്റ് : വള്ളിച്ചെടി
പ്രത്യേകത : ഔഷധസസ്യം ഉപയോഗിക്കുന്നു.
ഉപയോഗം : വേര്, പൂവ്, സമൂലം ഔഷധമായി ഉപയോഗിക്കുന്നു.
ശംഖുപുഷ്പത്തിന്റെ വേരിന് മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ശക്തിയുണ്ട് എന്നും പറയപ്പെടുന്നു.ശംഖുപുഷ്പത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് രാവിലെ വെറും വയറ്റിൽ പതിവായി കഴിച്ചാൽ കുട്ടികൾക്ക് ബുദ്ധിശക്തി, ധാരണാശക്തി എന്നിവ കൂടും എന്നു വിശ്വസിക്കപ്പെടുന്നു.തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു.
പനി കുറയ്ക്കാനും ശരീരബലം ഉണ്ടാകാനും മാനസിക രോഗചികിത്സയ്ക്കും സ്ത്രീകൾക്കുണ്ടാകുന്ന ലൈംഗിക അസുഖങ്ങൾക്കും ശംഖുപുഷ്പം എന്ന ഔഷധസസ്യം ഉപയോഗിക്കുന്നു.

നീല പൂവ്
വെളള പൂവ്
Comments
Post a Comment