Calophyllum calaba
ചെറുപുന്ന
മറ്റ് പേരുകൾ : മഞ്ഞപ്പുന്ന, ആറ്റുപുന്ന
ശാസ്ത്രീയ നാമം : Calophyllum calaba
പര്യായ നാമം: Calophyllum burmanii
കുടുംബം : കാലോഫില്ലേസീ
ആവാസവ്യവസ്ഥ : പശ്ചിമഘട്ടത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ വളരുന്ന ഇടത്തരം മരം. കാവുകളിലും തീരപ്രദേശത്തെ മണലിലും കാണപ്പെടുന്നു.
ഉപയോഗം :
- തടി - കടുപ്പമുള്ള, ഈടുനിൽക്കുന്ന തടി. വഴിയോരത്ത് തണലിനായും കാറ്റിനെ തടയാനും തീരത്ത് ഉപ്പുവെള്ളത്തെ പ്രതിരോധിക്കാനും നട്ടുവളർത്തുന്നു. തടിയിൽ നിന്നുമുള്ള കറ ഔഷധമായി ഉപയോഗിക്കുന്നു. താണതരം ഫർണിച്ചർ, കെട്ടിടങ്ങൾ, പാക്കിംഗ് പെട്ടികൾ, പ്ലൈവുഡ് മുതലായവ നിർമ്മിക്കാൻ കൊള്ളാം.
- വിത്ത് - വിത്തിൽ എണ്ണ അടങ്ങിയിട്ടുണ്ട്. ഇത് വിളക്ക് കത്തിക്കാൻ ഉപയോഗിക്കാം.
flowers |
കായ്‍കൾ |
കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
പത്തനംതിട്ട
Comments
Post a Comment